¡Sorpréndeme!

തരംഗം സൃഷ്ടിച്ച് നിവിന്റെ റിച്ചി ട്രെയിലര്‍ | filmibeat Malayalam

2017-11-27 1,637 Dailymotion

Nivin Pauly's Richie Trailer Gets Awsome Response In Youtube


യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച് നിവിന്‍റെ റിച്ചി ട്രെയിലര്‍. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. പതിനെട്ട് ലക്ഷത്തിലധികം പേരാണ് ഇതിനകം ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്. മാസ് ഡയലോഗും ക്ലാസ് പെര്‍ഫോമന്‍സും തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. ഒരുമിനിട്ട് നാല്‍പത്തിയാറ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുണ്ട് ട്രെയിലറിന്. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. ഡിസംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. ദ്വിഭാഷ ചിത്രമായ നേരത്തിന് ശേഷം നിവിന്‍ പോളിയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് റിച്ചി. ശ്രദ്ധയാണ് ചിത്രത്തിലെ നായിക. മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രദ്ധ എത്തുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം ശ്രദ്ധയും ട്രെയിലറില്‍ നിറഞ്ഞ നില്‍ക്കുന്നു. മറ്റ് പ്രധാന കഥാപാത്രഘങ്ങളെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.